ആതുരസേവനത്തിന്‍റെ 41 വര്‍ഷം
വിവേകാനന്ദ മെഡിക്കല്‍ മിഷന്‍,മുട്ടില്‍,വയനാട്
വയനാട്ടിലെ ആദിവാസി മേഖലയില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചു കൊണ്ട് സ്വാമി
വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ 42ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആസ്‌പത്രി, മെഡിക്കല്‍ക്യാമ്പുകള്‍,
സ്‌പെഷലിസ്റ്റ് ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കികൊണ്ടുള്ള ക്യാമ്പുകള്‍ ,സ്വാസ്ഥ്യമിത്ര
വളണ്ടിയര്‍മാരെ നിയോഗിച്ചുകൊണ്ടുള്ള ഗ്രാമാന്തരങ്ങളിലെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍,
100 ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നിങ്ങനെ സേവനത്തില്‍ വയനാട്ടിലെ നാട്ടുകാരുടെ പ്രത്യേകിച്ച്
ആദിവാസി വിഭാഗങ്ങളുടെ സമ്പൂര്‍ണ്ണ ആശ്രയമായിക്കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം. കേന്ദ്ര
ഗവര്‍മ്മെന്‍റിന്‍റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കീഴിലുള്ള മോറാര്‍ജീ ദേശായി നാഷണല്‍
യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റ വയനാട്ടിലെ സെന്റര്‍ ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ
ഭാരത് സേവക് സമാജിന്‍റെ ലാബോറട്ടറി ടെക്‌നീഷ്യന്‍,നഴ്‌സിങ്ങ് എന്നീ കോഴ്‌സുകളും ഇവിടെ
നടത്തുന്നു.
യോഗ സബ്‌സെന്റ്ര്‍ പുല്‍പ്പള്ളി
വിദ്യാര്‍ഥികള്‍ യോഗ അഭ്യസിക്കുന്നു
മുളയിലെ കരകൗശലം
സിക്കിള്‍സെല്‍ അനീമിയ രോഗം (അരിവാള്‍ രോഗം)ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി
തൊഴില്‍ പരീശീലനത്തിന് ആസ്‌പത്രി പരിസരത്ത് മുളയധിഷ്‌ഠിത കരകൗശല വസ്‌തുക്കളുടെ നിര്‍മ്മാണത്തിന്
പ്രത്യേക തൊഴില്‍ശാല പ്രവര്‍ത്തിക്കുന്നു. ഈ കരകൗശല വസ്‌തുക്കള്‍ പിന്നീട് വിപണിയിലെത്തിക്കുന്നു.
ആദിവാസികളീല്‍ മാത്രം കണ്ടുവരുന്നതും ജീനുകളിലൂടെ പകരുന്നതുമായ ഈ സിക്കിള്‍സെല്‍ അനീമിയ
രോഗം ആദ്യമായി പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത് ഈ ആസ്‌പത്രിയാണ്.
മോചനം
ആദിവാസി ഊരുകളെ മദ്യ-മയക്കുമരുന്നു ലഹരിയില്‍നിന്നു മുക്തമാക്കാന്‍ ട്രൈബല്‍ ഡവലപ്‌മെന്റ്
ഡിപ്പാര്‍ട്ട്‌മെന്റ്, എകസൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയോടു ചേര്‍ന്ന് നവംബര്‍ മുതല്‍ ആരംഭിച്ച
പദ്ധതിയാണ് 'മോചനം'. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇങ്ങിനെ ഒരു പദ്ധതി വയനാട് ജില്ലാപഞ്ചായത്ത്
വിവേകാനന്ദ ആസ്പത്രിയുമായി ചേര്‍ന്ന് രൂപം കൊടുത്തത്.ഡോക്ടര്‍മാര്‍ ആദീവാസി ഊരില്‍ ക്യാമ്പു നടത്തുന്നു