വായിലെ അര്‍ബുദം എങ്ങനെ തിരിച്ചറിയാം???
അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങള്‍
1. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം (മുറുക്കാന്‍, സിഗററ്റ്, ബീഡി, പാന്‍ മസാല)
2. മദ്യത്തിന്റെ ഉപയോഗം
3. നിരന്തരമായി കാണപ്പെടുന്ന മുറിവുകള്‍
അര്‍ബുദം കാണപ്പെടാന്‍ സാധ്യതയുള്ള വായിലെ ഭാഗങ്ങള്‍
1. ചുണ്ട്
2. അണ്ണാക്ക്
3. മോണ
4. നാക്കും അതിനടിയിലെ ഭാഗങ്ങളും
5. കവിള്‍ തടങ്ങള്‍
6. ഉമിനീര്‍ ഗ്രന്ഥികള്‍
അര്‍ബുദ ബാധിത ഭാഗങ്ങള്‍ പരിശോധിക്കേണ്ട രീതികള്‍
1.
ചുണ്ട്
ചുണ്ടുകള്‍ വലിച്ച് പിടിച്ച് ഉള്‍വശം നന്നായി നിരീക്ഷിക്കുക. അസാധാരണമായ നിറവിത്യാസമോ
മുറിവോ ഉണ്ടോ എന്ന് നോക്കുക.
2.
അണ്ണാക്ക്
വായ തുറന്ന് പിടിച്ചതിന് ശേഷം വേണം അണ്ണാക്കിന്റെ ഭാഗം നിരീക്ഷിക്കാന്‍. മുഴയോ നിറ
വിത്യാസമോ ഉണ്ടോ എന്ന് നോക്കുക.
3.
മോണ
ചുണ്ടുകള്‍ വലിച്ച് പിടിച്ച് മോണയുടെ ഭാഗങ്ങള്‍ നിരീക്ഷിക്കുക. വേദനയോട് കൂടിയുള്ള
വ്രണങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കുക.
4.
നാക്കും അതിനടിയിലെ ഭാഗങ്ങളും
നാക്കിന്റെ മുകള്‍ ഭാഗം, താഴ് ഭാഗം, രണ്ട് അഗ്രഭാഗങ്ങളും സൂക്ഷ്മമായി പരിശോദിക്കുക.
കൂടാതെ നാക്കിന്റെ ചലനശേഷിയും നിരീക്ഷിക്കുക. നാക്ക് മുകളിലേക്ക് പിടിച്ച് വേണം നാക്കിനടിയിലെ
ഭാഗങ്ങള്‍ പരിശോധിക്കാന്‍
അര്‍ബുദത്തെ തടയാന്‍……!!
1. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
2. മദ്യപാനം ഒഴിവാക്കുക.
3. നിരന്തരമായി കാണപ്പെടുന്ന വായിലെ മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള
ഡോക്ടറെ സമീപിക്കുക.